Thursday, April 19, 2012

മഴ തോർന്നു തുടങ്ങിയോ.....?

















ഴ തോർന്നു തുടങ്ങിയോ.....?

തോരാത്ത ഗസൽ മഴയിൽ
നീയും ഞാനും തനിച്ച്..........
നഷ്ടദിനങ്ങൾ, ജീവിതം, സ്വപ്നം,സ്നേഹം .
പാട്ടുകാരൻ ഈണത്തിൽപാടുന്നു.
വിരലുകളിൽകോർത്തിട്ട മുടിയിഴകളിൽ
നാം സ്വപ്നങ്ങൾ പങ്കുവെക്കുന്നു
ആത്മാവിലുടക്കിയ മിഴികളിൽ
നാംപുനർജന്മം നൽകിയത് നഷ്ടദിനങ്ങളല്ലെ ?
പാട്ടുകാരന്റെ ഉച്ചസ്ഥായിയിൽ
നമ്മുടെ അധരങ്ങൾ പങ്കുവെച്ചത്
സ്നേഹം ,പിന്നെ,?
പിന്നെ എന്തിനാണ് നീ ചിലപ്പോൾ കരയുന്നത് ?
മഴ തോർന്നു തുടങ്ങിയോ.....?
തൊട്ടിരുന്നു സ്വപ്നം,സ്നേഹം,ജീവിതം
പിന്നെ ഒരു ഗസലും.....

No comments:

Post a Comment