….....ബാലേ............ അറിയുക
നവജീവിതഗാഥകൾ......ബാലേ...
വിജനമീ ചെമ്മൺ പാതയോരത്ത്
ഇലകൊഴിഞ്ഞേകയായൊരീ
കാഞ്ഞിരത്തിൻചോട്ടിലെന്നാത്മ
മിത്രങ്ങൾ കാതോർത്തിരിപ്പൂ
ബാലേ...നിന്നെയറിയുവാൻ.
ഇടംകൈനെഞ്ചോടുചേർത്തും
കണ്ണിൽകനലിന്റെ ചെഞ്ചായ
മേന്തിയുമന്നുഞാൻതീർത്തൊരാ
ശില്പങ്ങൾക്കിടയിൽ നിന്നെ
തേടിയലഞ്ഞവർ....
ഇന്നെന്നെചുട്ടികുട്ടി പട്ടുടുപ്പിച്ച്
കണ്ണിലാളുന്നപന്തങ്ങളേന്തി ഈ
കാഞ്ഞിരത്തറമേലിരുത്തുന്നു
കണ്ണന്നൊടയ്ക്കട്ടെ ഞാൻ, കാലമേ
കാതിൽതോറ്റമായ് പെയ്തിറങ്ങുക
പകൽമഴപെയ്തുതോർന്നരാനേരത്ത്
ഇലകളിൽ ജലകണമ്മുത്തമിട്ടനേരം
ഹരിതാഭമാമൊരാപാവാടചുറ്റിയെൻ
ഹൃദയഭിത്തിമേൽ മുഖംചേർത്തതതെന്തിനായ്?
എരിയുമെൻനെഞ്ചിൻകയങ്ങളിൽ
ഒരുകുടംകണ്ണീരുതേവി
സ്വപ്നമരങ്ങൾനട്ടുവളർത്തി
കാനനംതീർത്ത്കണ്ണുപൊത്തിക്കളിച്ചവൾ
ഒടുവിൽഞാൻ സുല്ലിട്ട് കണ്ണുതുറക്കവെ
ആവനസീമയിൽഎങ്ങോമറഞ്ഞവൾ
നിൻനാമമുരുവിട്ടുനിന്നുഞാൻ
മന്ത്രമായ്പ്രതിധ്വനികാതിൽവീണുടയവേ
കേട്ടതില്ലതിലൊന്നിലും നിൻകളിവാക്കുകൾ
ആർത്തലച്ചുകരഞ്ഞൂഞാൻ
കാലമത് നേർത്തതേങ്ങലായ്തീർന്നുവോ
ആകൊടുംകാട്ടിൽകൂടുകൂട്ടിഞാൻ
ഏകനായിതപസ്സുചെയ്തു
കാലങ്ങളേറെ കടന്നുപോയി
ഇന്നീകൂട്ടിൽഒരുപൈങ്കിളിയെൻചാരെയുണ്ട്
ചിറക്പിരിയാത്തൊരെൻകുഞ്ഞിന്
ഇരതേടിയിന്നുമീകാട്ടിൽഅലയവേ
ഒന്നുകൺപാർക്കാൻകൊതിക്കുമൊരു
കള്ളിപ്പൂങ്കുയിലാണിന്നുനീ
അന്നവൾതേവിയകണ്ണുനീർ. ഇന്ന്
ചഷകങ്ങളിൽ നിറച്ച് ലഹരിയായിനുണയട്ടെ
ഇറ്റിറ്റ് വീഴുമീകണ്ണുനീർതുള്ളിയാൽ
എന്നെശുദ്ധമാക്കി തീർക്കുക
ആത്മമിത്രങ്ങളേ നിങ്ങൾ.....

No comments:
Post a Comment