ജീവിതത്തിന്റെ ആഹ്ലാദഭരിതവും അത്രതന്നെ വേദനാജനകവുമായ നിമിഷങ്ങളില്‍ പ്രാണവായുവിനൊപ്പം പ്രാണനില്‍ പറ്റിപ്പിടിച്ച ഗന്ധങ്ങള്‍. കാലങ്ങള്‍ക്കിപ്പുറം, ചിലസ്വപ്നങ്ങളില്‍പ്പോലും, പ്രാണന്റെ ഏതെല്ലാം അറകളില്‍ നിന്നാണോ, മറ്റെവിടെനിന്നെങ്കിലുമാണെന
കണ്ണീരു പൊടിയാത്ത പക്ഷെ, കരയുന്ന മിഴികളിലൂടെ, മഞ്ഞുവീണുനനഞ്ഞ
വയല്‍വരമ്പിലൂടെ
, പൂത്തുനിന്ന ഇലഞ്ഞിമരത്തണല്‍വീണ പാതവരമ്പിലൂടെ ആ ഗന്ധം എന്നെ, ഞങ്ങളെ,
നടത്താറുണ്ട്. പതിയെ പായ്യാരം പറഞ്ഞും, പരിഭവം മിഴികളിലൊതുക്കി ഒന്നും
മിണ്ടാതെ , വാരാന്തങ്ങളിലെ ഇടവേളയുടെ വേദനകള്‍ പങ്കുവെച്ചും ,പിന്നെ
പിണങ്ങിയും.
പലപ്പോഴും ആള്‍ക്കൂട്ടങ്ങളില്‍ ആഗന്ധത്തിന്നുടമയെ തേടി മറ്റെല്ലാം മറന്ന്, മണം പിടിച്ച് മണം പിടിച്ച് …...പക്ഷെ അന്നെല്ലാം ആഗന്ധം ഉയിര്‍ത്തത് എന്നില്‍ നിന്ന് തന്നെയാവണം.
“…...നിന്നെ ഞാനിവിടെയെല്ലാം തിരഞ്ഞിരുന്നു , വരുമെന്ന് പറഞ്ഞിരുന്നല്ലോ. ഇത്രയും ദൂരം സഞ്ചരിച്ചിവിടം വരെ വരുമെന്നെനിക്ക് പ്രതീക്ഷയില്ലായിരുന്നു. എനിക്കെന്ത് സന്തോഷമായിരുന്നെന്നോ ? ഞാനാരുടേയൊക്കെയോ മുഖങ്ങളില്‍ നിന്നെ തിരഞ്ഞു. നീ വന്നുകാണുമോ ?എന്നെ കളിപ്പിക്കുകയാണോ ? പക്ഷേ ഇല്ല , നീ അരികിലെവിടെയോ എന്നെ മറഞ്ഞിരിക്കുന്നുണ്ട്. നിന്നെകണ്ടെത്തുംവരെ ഇവിടെ നിന്നെ തിരയാന്‍ ഞാന്‍ ശ്രമിച്ചു. ആളുകളെന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. എനിക്ക് വല്ലാത്ത സങ്കടവും വന്നു. പക്ഷേ പതുക്കെ പതുക്കെ …...............എങ്കിലും നിന്റെ ,നിന്റെമാത്രം ആ ഗന്ധം ഇവിടെയെങ്ങിനെ.........? ഈ കത്തെഴുതുമ്പോഴും എനിക്ക് സംശയം തീരുന്നില്ല. നീ ഇവിടെവന്നിരുന്നോ ?......................... ..”
സുഗന്ധികളായ ഓര്‍മ്മകള്‍ …...
ഒരുനാള്‍ വരാന്തയിലൂടെ നടക്കുകയായിരുന്നു ….തണുപ്പിലേക്കു തുറന്ന ചില്ലുവാതിലിലൂടെ തണുപ്പ് അരിച്ചുകയറി വരുമ്പോലെ ആ ഗന്ധം , സുഗന്ധികളില്‍ നിന്നും ഗന്ധം പുറപ്പെടുന്നത് കണ്ണുകള്‍ക്ക് കാണാന്‍ കഴിയുമായിരുന്നെങ്കില്‍ അവ തണുത്തപുലര്‍കാലങ്ങളില്‍ നീലജലാശയങ്ങളില്‍ നിന്ന് ഇണപിരിഞ്ഞെഴുന്നേറ്റ് പോകുന്ന മഞ്ഞുപുക പോലെയായിരിക്കുമോ ?...........ഓര്‍മ്മകളിലൂടെ
ഞാനാഗന്ധം തേടുമ്പോള്‍ അനുഭവങ്ങളെ കീറിമുറിച്ച് , ഒരു സ്ത്രീ (സുഹൃത്ത്
)തിരക്കുപിടിച്ച് അരികിലൂടെ നടന്നു ഗോവണി കയറി മുകളിലേക്ക് പോയി.
ഞാനാഗന്ധത്തിന്റെ ഓര്‍മ്മകളില്‍ തന്നെ മുങ്ങിനില്‍ക്കാന്‍ തന്നെ ശ്രമിച്ചു.
പക്ഷെ, ആ ഗന്ധം എന്നെയും പിടിച്ച് വലിച്ച് ഗോവണി കയറി
മുകളിലേക്കെത്തിച്ചു.
ഞാനെന്തൊക്കെയോ അവരോട് ചോദിച്ചിരുന്നു. അവിചാരിതവും അപ്രതീക്ഷിതവുമായ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമൊടുവില്‍ ഞാന്‍ പറഞ്ഞു-
“ആ ഗന്ധം എന്നെ എവിടെയൊക്കെയോ കൊണ്ടുപോകുന്നു"
പരിഹാസമോ എന്തോ , അവര്‍ വല്ലാത്തൊരു ചിരിചിരിച്ചു പറഞ്ഞു. “Open perfume spray ആണത്”.
പിന്നീടൊരിക്കല്‍ മറ്റാരോ ഇതിനെ ക്കുറിച്ച് പരിഹാസപൂര്‍വ്വം ചോദിക്കുകയും ചെയ്തു. അപ്പോഴും ഞാന്‍ ആ ഓര്‍മ്മകളുടെ സൗഗന്ധികങ്ങളിലേക്ക് ചേക്കേറും.
ഓര്‍മ്മകളും സുഗന്ധങ്ങളും കാലത്തിനെ പിടിച്ചു നിര്‍ത്തിയില്ല . ഒരുനാള്‍ എന്റെ മൊബൈല്‍ പതിവുപോലെ റിങ് ചെയ്തു . പരിചയമുള്ള നമ്പര്‍. അതിങ്ങനെ മൊഴിഞ്ഞു- “എന്റെ ചെയറിനടുത്തുള്ള പെട്ടിയിലൊരു കവറുണ്ട്, അതു നീ എടുത്തുവെക്കണം .”
ഞാനാപെട്ടിക്കരികിലെത്തി, ഞാന്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ അവിടെ. ആപെട്ടിക്കുള്ളില്‍ എന്റെ ഓര്‍മകളായിരുന്നു, എന്റെ സുഗന്ധമായിരുന്നു. ഞാനതിന്റെ അടപ്പ് മെല്ലെ തുറന്നു …..
ചെമ്പരത്തിചോപ്പില്‍ കുനുകുനേ മുല്ലമൊട്ടു വിതറിയ പോലുള്ള സാരിയുടുത്ത് , സമൃദ്ധമായമുടിയഴകില്‍ തുളസിക്കതിര്‍ചൂടി , ഒന്ന്പാളിനോക്കി കണ്ണിറുക്കിഒരുചിരിയുംതന്നാ രോ അതിലൂടെ കടന്നു പോയോ.......
ഞാനതിലും അതിന്റെകവറിലും പരതി ,വലിയഅക്ഷരങ്ങളില്‍ എഴുതിയ Open എന്ന അതിന്റെ പേര്കൂടാതെ ചെറിയ അക്ഷരങ്ങളിലെങ്കിലും ആ പേര് കാണുമോ............
നന്ദി ആ സുഹൃത്തിനോട്.
പലപ്പോഴും ആള്‍ക്കൂട്ടങ്ങളില്‍ ആഗന്ധത്തിന്നുടമയെ തേടി മറ്റെല്ലാം മറന്ന്, മണം പിടിച്ച് മണം പിടിച്ച് …...പക്ഷെ അന്നെല്ലാം ആഗന്ധം ഉയിര്‍ത്തത് എന്നില്‍ നിന്ന് തന്നെയാവണം.
“…...നിന്നെ ഞാനിവിടെയെല്ലാം തിരഞ്ഞിരുന്നു , വരുമെന്ന് പറഞ്ഞിരുന്നല്ലോ. ഇത്രയും ദൂരം സഞ്ചരിച്ചിവിടം വരെ വരുമെന്നെനിക്ക് പ്രതീക്ഷയില്ലായിരുന്നു. എനിക്കെന്ത് സന്തോഷമായിരുന്നെന്നോ ? ഞാനാരുടേയൊക്കെയോ മുഖങ്ങളില്‍ നിന്നെ തിരഞ്ഞു. നീ വന്നുകാണുമോ ?എന്നെ കളിപ്പിക്കുകയാണോ ? പക്ഷേ ഇല്ല , നീ അരികിലെവിടെയോ എന്നെ മറഞ്ഞിരിക്കുന്നുണ്ട്. നിന്നെകണ്ടെത്തുംവരെ ഇവിടെ നിന്നെ തിരയാന്‍ ഞാന്‍ ശ്രമിച്ചു. ആളുകളെന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. എനിക്ക് വല്ലാത്ത സങ്കടവും വന്നു. പക്ഷേ പതുക്കെ പതുക്കെ …...............എങ്കിലും നിന്റെ ,നിന്റെമാത്രം ആ ഗന്ധം ഇവിടെയെങ്ങിനെ.........? ഈ കത്തെഴുതുമ്പോഴും എനിക്ക് സംശയം തീരുന്നില്ല. നീ ഇവിടെവന്നിരുന്നോ ?.........................
സുഗന്ധികളായ ഓര്‍മ്മകള്‍ …...
ഒരുനാള്‍ വരാന്തയിലൂടെ നടക്കുകയായിരുന്നു ….തണുപ്പിലേക്കു തുറന്ന ചില്ലുവാതിലിലൂടെ തണുപ്പ് അരിച്ചുകയറി വരുമ്പോലെ ആ ഗന്ധം , സുഗന്ധികളില്‍ നിന്നും ഗന്ധം പുറപ്പെടുന്നത് കണ്ണുകള്‍ക്ക് കാണാന്‍ കഴിയുമായിരുന്നെങ്കില്‍ അവ തണുത്തപുലര്‍കാലങ്ങളില്‍ നീലജലാശയങ്ങളില്‍ നിന്ന് ഇണപിരിഞ്ഞെഴുന്നേറ്റ് പോകുന്ന മഞ്ഞുപുക പോലെയായിരിക്കുമോ ?...........ഓര്‍മ്മകളിലൂടെ
ഞാനെന്തൊക്കെയോ അവരോട് ചോദിച്ചിരുന്നു. അവിചാരിതവും അപ്രതീക്ഷിതവുമായ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമൊടുവില്‍ ഞാന്‍ പറഞ്ഞു-
“ആ ഗന്ധം എന്നെ എവിടെയൊക്കെയോ കൊണ്ടുപോകുന്നു"
പരിഹാസമോ എന്തോ , അവര്‍ വല്ലാത്തൊരു ചിരിചിരിച്ചു പറഞ്ഞു. “Open perfume spray ആണത്”.
പിന്നീടൊരിക്കല്‍ മറ്റാരോ ഇതിനെ ക്കുറിച്ച് പരിഹാസപൂര്‍വ്വം ചോദിക്കുകയും ചെയ്തു. അപ്പോഴും ഞാന്‍ ആ ഓര്‍മ്മകളുടെ സൗഗന്ധികങ്ങളിലേക്ക് ചേക്കേറും.
ഓര്‍മ്മകളും സുഗന്ധങ്ങളും കാലത്തിനെ പിടിച്ചു നിര്‍ത്തിയില്ല . ഒരുനാള്‍ എന്റെ മൊബൈല്‍ പതിവുപോലെ റിങ് ചെയ്തു . പരിചയമുള്ള നമ്പര്‍. അതിങ്ങനെ മൊഴിഞ്ഞു- “എന്റെ ചെയറിനടുത്തുള്ള പെട്ടിയിലൊരു കവറുണ്ട്, അതു നീ എടുത്തുവെക്കണം .”
ഞാനാപെട്ടിക്കരികിലെത്തി, ഞാന്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ അവിടെ. ആപെട്ടിക്കുള്ളില്‍ എന്റെ ഓര്‍മകളായിരുന്നു, എന്റെ സുഗന്ധമായിരുന്നു. ഞാനതിന്റെ അടപ്പ് മെല്ലെ തുറന്നു …..
ചെമ്പരത്തിചോപ്പില്‍ കുനുകുനേ മുല്ലമൊട്ടു വിതറിയ പോലുള്ള സാരിയുടുത്ത് , സമൃദ്ധമായമുടിയഴകില്‍ തുളസിക്കതിര്‍ചൂടി , ഒന്ന്പാളിനോക്കി കണ്ണിറുക്കിഒരുചിരിയുംതന്നാ
ഞാനതിലും അതിന്റെകവറിലും പരതി ,വലിയഅക്ഷരങ്ങളില്‍ എഴുതിയ Open എന്ന അതിന്റെ പേര്കൂടാതെ ചെറിയ അക്ഷരങ്ങളിലെങ്കിലും ആ പേര് കാണുമോ............
നന്ദി ആ സുഹൃത്തിനോട്.